thakazhii-road

TOPICS COVERED

പുനർ നിർമിക്കാനായി ആലപ്പുഴ തകഴി - പടഹാരം റോഡ് പൊളിച്ചിട്ട് 5 മാസം. റോഡ് നിർമാണം നടത്താത്തതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമായി. വൈദ്യുതി തൂണുകളും ലൈനുകകളും മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബി തയാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

 

തകഴി ജങ്ഷൻ മുതൽ പടഹാരം വരെയുള്ള മൂന്നു കിലോമീറ്റർ റോഡാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത് . കേന്ദ്ര ഫണ്ടുപയോഗിച്ചാണ് റോഡ് പുനർ നിർമിക്കുന്നതിന് 5 മാസം മുൻപ് റോഡ് പൊളിച്ചു റോഡ് ഉയർത്തി നിർമിക്കുന്നതിനാൽ വൈദ്യുത ലൈനുകൾ മാറ്റി സ്ഥാപിക്കണം. കെ.എസ്.ഇ.ബി ഇതിന് തയാറാകാത്തതാണ് പ്രശ്നമാകുന്നത്. റോഡ് പുനരുദ്ധാരണം നടക്കാത്തതിൽ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്. ചങ്ങനാശേരി അതിരൂപത കെ.എൽ.എമ്മും ബി.ജെ.പിയും തകഴിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.

വൈദ്യുതി ലൈൻ മാറ്റുന്നതിന് കെ.എസ്.ഇ.ബി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുൻപ് റോഡ് പൊളിച്ചതാണ് യാത്രാദുരിതത്തിന് കാരണം.കരുവാറ്റ - കുപ്പപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെ സ്കുൾ വിദ്യാർത്ഥികളടക്കം നൂറു കണക്കിന് പേരാണ് യാത്ര ചെയ്യുന്നത്.മഴ ശക്തമായതോടെ റോഡാകെ തകർന്നു പടഹാരം അടക്കം ഉൾപ്രദേശങ്ങളിൽ ഉള്ളവർക്ക് അമ്പലപ്പുഴ -തിരുവല്ല സംസ്ഥാന പാതയിൽ എത്താനുള്ള ഏക മാർഗമാണ് ഈ റോഡ് .