bird-flu

ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ബാധിച്ചും കള്ളിങ്ങിന്‍റെ ഭാഗമായും വളർത്തു പക്ഷികളെ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം കിട്ടുമോ എന്നതിൽ ആശങ്ക. ആലപ്പുഴ ജില്ലയിൽ മുഴുവൻ പക്ഷിപ്പനി പടർന്നിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ നിഗമനം . സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്ര നിർദ്ദേശത്തിന് കാത്തിരിക്കുകയാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. 

കോഴി, താറാവ് എന്നിവയ്ക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാര നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. പക്ഷിപ്പനി മേഖലകളിലും ചുറ്റുപാടുള്ള പ്രദേശങ്ങളിലും കാട , ടർക്കിക്കോഴി, അലങ്കാരപക്ഷികൾ എന്നിവയെയും കള്ളിങ് നടത്തി. മുട്ടകളും നശിപ്പിച്ചു. ഇവയ്ക്ക് നഷ്ടപരിഹാരം ലഭിക്കുമോ എന്നും എത്ര രൂപയാണ് നിരക്കെന്നും വ്യക്തതയില്ല. ആലപ്പുഴ ജില്ലയിൽ മുഴുവൻ ഇപ്പോൾ പക്ഷിപ്പനി പരന്നിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ നിഗമനം. 

 

ഇപ്പോഴുള്ളവ കൂടാതെ മറ്റു സ്ഥലങ്ങളിലും സ്ഥിരീകരിക്കാൻ സാധ്യതയുണ്ട്. കേന്ദ്രസർക്കാരിനെ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും നിർദേശം കാത്തിരിക്കുകയാണെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കാക്ക ഉൾപ്പെടെയുള്ള പക്ഷികൾ കാരണമോ വളർത്തു പക്ഷികളുടെ കൈമാറ്റം കൊണ്ടോ രോഗം വ്യാപിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ചേർത്തല, ചെങ്ങന്നൂർ , മാവേലിക്കരയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ ഇതാദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. 

ENGLISH SUMMARY:

Bird Flu in Alappuzha: Pet Owners Concerned About Compensation