kuttanad

TOPICS COVERED

സർക്കാരിന്റെ അനാസ്ഥ മൂലം വെള്ളപ്പൊക്കക്കെടുതികൾ അനുഭവിക്കേണ്ട ഗതികേടിലാണ് കുട്ടനാട്ടിലെ വെളിയനാട്, മാമ്പുഴക്കരി പ്രദേശവാസികൾ . മണിമലയാറ്റിൽ വെളിയനാട് -രാമങ്കരി പഞ്ചായത്തുകളെ തമ്മിൽ വേർതിരിക്കുന്ന ഭാഗത്ത് എക്കലടിഞ്ഞ് പുല്ലും, ജലസസ്യങ്ങളും നിറഞ്ഞ് ഒഴുക്കു നിലച്ചിരിക്കുകയാണ്. ജലഗതാഗത വകുപ്പ് യാത്രാബോട്ടുകൾക്കും ജലവാഹനങ്ങൾക്കും ദുഷ്കരമാണ് ഇതുവഴിയുള്ള യാത്ര 

 

ഏതെങ്കിലും പാടശേഖരമോ ചെറുതോടോ അല്ല ഇത്. മണിമല ആറിൻ്റെ വെളിയനാട് മാമ്പുഴക്കരി ഭാഗമാണിത്. എക്കലടിഞ്ഞ് പുല്ലും ജലസസ്യങ്ങളും നിറഞ്ഞ് ഒഴുക്ക് നിലച്ച ജലാശയം. അഞ്ചുവർഷമായി നാട്ടുകാർ ഈ ദുരിതം അനുഭവിക്കുകയാണ്.നീർനായകൾ ധാരാളം ഈ ഭാഗത്തുണ്ട്. മഴക്കാലത്താണ് പ്രശ്നം രൂക്ഷമാകുന്നത് കിഴക്കൻ മലയോരത്തുനിന്ന് എത്തുന്ന ജലം ഒഴുകി പോകാതെ വെളിയനാട് - മാമ്പുഴക്കരി പ്രദേശങ്ങളെ വെള്ളത്തിൽമുക്കും. ആഴം കുറഞ്ഞതിനാൽ ജലഗതാഗതവും പ്രതിസന്ധിയിലാണ്. പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു. മണിമലയാറ്റിലെ ഈ ഭാഗത്ത് 500 മീറ്ററോളം ഭാഗത്ത് പുല്ല് നീക്കുകയും ആഴം കൂട്ടുകയും ചെയ്താൽ ജനങ്ങളുടെ ദുരിതം തീരും.