aroor-block

ആലപ്പുഴ അരൂർ - തുറവൂർ ഉയരപ്പാത നിര്‍മാണ മേഖലയിൽ ഗതാഗത കുരുക്ക് വീണ്ടും രൂക്ഷം. രാവിലെയുണ്ടായ ഗതാഗതക്കുരുക്ക് കുമ്പളം ടോൾ പ്ലാസ വരെ നീണ്ടു.  വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന അരുക്കുറ്റി റോഡിൽ ഉണ്ടായ വൻ തിരക്കും, നിർമാണ ജോലികൾ തിരക്കുള്ള സമയത്ത് ചെയ്തതുമാണ് കുരുക്ക് കടുപ്പിച്ചത്.  

 

ഈ ദുരിതം എന്നു തീരുമെന്ന ചോദ്യമാണ് അരൂരിലൂടെ സഞ്ചരിക്കുന്നവർ ചോദിക്കുന്നത്. ഉയരപ്പാത നിർമാണ മേഖലയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് ദിനം തോറും കൂടി വരുന്നു.വാഹനങ്ങളുടെ നിര കുമ്പളം ടോൾ പ്ലാസയ്ക്കടുത്തു വരെ നീണ്ടു. അരൂരിനും തുറവൂരിനും ഇടയ്ക്കുള്ള ചെറിയ റോഡുകളിൽ പോലും ഗതാഗതം തടസപ്പെടുന്ന രീതിയിൽ വൻ തിരക്കാണ് .  ഉയരപ്പാത മേഖലയിൽ കിഴക്ക് ഭാഗത്തെ സർവീസ് റോഡ് അറകുറ്റപ്പണിക്കായി അടച്ചിരിക്കുകയാണ് വാഹനങ്ങൾ അരൂർ ക്ഷേത്രം ജങ്ഷനിൽ നിന്ന് വീതികുറഞ്ഞ അരൂക്കുറ്റി റോഡ് വഴി തിരിച്ചു വട്ടപ്പോൾ ഉണ്ടായ വാഹനങ്ങളുടെ തിരക്കാണ് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നത്. രാവിലെയും വൈകുന്നേരവും ആണ് ഗതാഗത തടസം രൂക്ഷമാകുന്നത്. ഉയരപ്പാത നിർമാണമേഖലയിൽ പതിവായ ഗതാഗതക്കുരുക്ക് , അപകടങ്ങൾ എന്നിവയിൽ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു ആലപ്പുഴ ജില്ലാ കലക്ടർ, ദേശീയപാത അതോറിറ്റി എന്നിവർക്കെതിരെയായിരുന്നു രൂക്ഷ വിമർശനം.

ഹൈക്കോടതി നിയോഗിച്ച  അമിക്കസ് ക്യൂറി വിനോദ് ഭട്ട് ഇന്നലെ ഉയരപ്പാത നിർമാണ മേഖല സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. തിങ്കളാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നുണ്ട് 

Traffic congestion has worsened again in the Alappuzha Aroor-Thuravoor elevated highway construction area: