aranmula

TOPICS COVERED

സമയം അടിസ്ഥാനമാക്കി ആറൻമുളയിൽ ആദ്യമായി നടത്തിയ മൽസര വള്ളംകളിയിൽ എബാച്ചിൽ കോയിപ്രം പള്ളിയോടവും ബി ബാച്ചിൽ കൊറ്റാത്തൂർ കൈതക്കോടി പള്ളിയോടവും ജേതാക്കൾ  . വർണാഭമായ ജലഘോഷയാത്രയ്ക്കു ശേഷമായിരുന്നു മൽസരം. 49 പള്ളിയോടങ്ങളാണ് മൽസരിച്ചത്. എ ബാച്ചിൽ  ഹീറ്റ്സിൽ 34 പള്ളിയോടങ്ങളിൽ നെല്ലിക്കൽ

 

കോയിപ്രം, ഇടനാട്, ഇടപ്പാവൂർ - പേരൂർ ഫൈനലിൽ എത്തി.  അവസാന വട്ട തുഴച്ചിലിൽ കോയിപ്രം മന്നം ട്രോഫി ജേതാക്കളായി.

ബി ബാച്ചിൽ ഇടക്കുളം, കോടിയാട്ടുകര, തോട്ടപ്പുഴശേരി പള്ളിയോടങ്ങളെ പിന്നിലാക്കിയാണ് കോറ്റാത്തൂർ കൈതക്കോടി ജേതാക്കളായത്. നേരത്തെ   തീരുമെന്നായിരുന്നു കണക്കുകൂട്ടൽ എങ്കിലും ഫൈനൽ മത്സരങ്ങൾ ഇരുട്ടിലായിരുന്നു. പള്ളിയോടങ്ങളുടെ വർണ്ണാഭമായ ജല ഘോഷയാത്രയ്ക്ക് ശേഷമാണ് മത്സരങ്ങൾ നടന്നത്.  ഫിനിഷിങ്ങ് പോയിൻ്റായ സത്രക്കടവിൽ നിന്ന്  പരപ്പുഴക്കടവിലേക്കായിരുന്നു ഘോഷയാത്ര.

സാംസ്കാരിക സമ്മേളനത്തിൽ മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വീണ ജോർജ്, പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുത്തു. വഞ്ചിപ്പാട്ട് ആചാര്യൻമാരേയും പള്ളിയോട ശിൽപികളേയും ചടങ്ങിൽ ആദരിച്ചു.

Aranmula boat race winners: