അരൂര്‍-ഇടപ്പള്ളി ബൈപ്പാസിലെ സ്ഥിരം അപകടമേഖലയാണ് കുമ്പളം. ടോള്‍പ്ലാസയ്ക്ക് സമീപം റോഡിന് ഇരുവശങ്ങളിലുമുള്ള വലിയ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംങ് ആണ് അപകടങ്ങളുടെ പ്രധാന കാരണം. അപകടങ്ങള്‍ പതിവായിട്ടും അനധികൃത പാര്‍ക്കിംങിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.
കഴിഞ്ഞ ഒക്ടോബറിലാണ് കുമ്പളത്ത് അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന ലോറിയ്ക്ക് പിന്നില്‍ കാറിടിച്ച് യുവതി മരിച്ചത്. അതിന് മുന്‍പും ശേഷവും കുമ്പളം ടോള്‍പ്ലാസക്ക് സമീപത്ത് അപടങ്ങള്‍ പതിവാണ്. വലിയ വാഹനങ്ങള്‍ ദേശീയപാതയോരത്ത് അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടും നടപടിയില്ല.
ദീര്‍ഘദൂരം വാഹനം ഓടിച്ച ശേഷം വിശ്രമിക്കാന്‍ വേറെ വഴിയില്ലെന്നാണ് ഡ്രൈവര്‍മാരുടെ പക്ഷം. വലിയ വാഹനങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ദേശീയപാതയോരത്ത് ഒരുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അരൂര്‍- ഇടപ്പള്ളി ബൈപ്പാസിലെ ഏറ്റവും അപകടമുള്ള മേഖലയായി കുമ്പളം മാറിയിരിക്കയാണ്. ഡ്രൈവര്‍ക്ക് ചെറുതായൊന്ന് ശ്രദ്ധ തെറ്റിയാല്‍ വലിയ അപകടം വരെ സംഭവിക്കാം.