alappuzha

TOPICS COVERED

ആലപ്പുഴയിൽ പതിനായിരത്തോളം ഏക്കർ നെൽകൃഷിക്ക് ഭീഷണിയായി  ഉപ്പുവെള്ളം. 20 മുതൽ 50 ദിവസം വരെ പ്രായമുള്ള നെൽച്ചെടികൾ കരിഞ്ഞുണങ്ങാൻ തുടങ്ങി. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുക. അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക്, വടക്ക്, തകഴി, പുറക്കാട്, നെടുമുടി ,അപ്പർ കുട്ടനാടൻ മേഖല തുടങ്ങിയ പ്രദേശങ്ങളിലാണ് നെൽകൃഷി നാശത്തിൻ്റെ വക്കിലെത്തി. പാടശേഖരങ്ങളുടെ സമീപത്തുള്ള ജലാശയങ്ങളിലെ വെള്ളത്തിൽ ഉപ്പിന്‍റെ അളവ്  വൻതോതിൽ കുടിയതാണ് പ്രതിസന്ധിക്ക് കാരണം

 

വിവിധ പാടശേഖരങ്ങളിൽ പുഞ്ചകൃഷിയുടെ  നെൽച്ചെടികൾ 20 മുതൽ 50 ദിവസം വരെ വളർച്ചയെത്തി. രണ്ടു ശതമാനം വരെ വെള്ളത്തിൽ ഉപ്പിൻ്റെ അളവ് വന്നാലും ചെറിയ പ്രശ്നങ്ങളെ ഉണ്ടാവൂ എന്നാൽ ജലാശയങ്ങളിൽ ഉപ്പിൻ്റെ അളവ് ശതമാനമെത്തി. തോട്ടപ്പള്ളി സ്പിൽവേ , തണ്ണീർമുക്കം ബണ്ട്, കായംകുളം, തൃക്കുന്നപ്പുഴ എന്നിവിടങ്ങളിലെ ഷട്ടറുകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതാണ് ഉപ്പുവെള്ളം കയറാൻ കാരണം .

ഏക്കറിന് പതിനായിരം  മുതൽ മുപ്പതിനായിരം രൂപവരെ പ്രാഥമികമായി കർഷകർ ചിലവിട്ടു. പല പാടശേഖരങ്ങളിലും നെൽച്ചെടികൾ കരിഞ്ഞുണങ്ങി കൃഷിമന്ത്രിക്കും കലക്ടർക്കും കർഷകർ പരാതി നൽകി. നടപടിയുണ്ടായില്ലെങ്കിൽ കലക്ടറേറ്റ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ  നടത്താനാണ് കർഷകരുടെ തീരുമാനം

ENGLISH SUMMARY:

In Alappuzha, saltwater is posing a threat to around ten thousand acres of paddy fields