കടൽ മണൽ ഖനനത്തിനെതിരെ ആലപ്പുഴ തോട്ടപ്പള്ളിയിൽ ആഴക്കടൽ സമര സംഗമവുമായി മൽസ്യത്തൊഴിലാളികൾ . മൽസ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു ആഴക്കടൽ സമരം .Aicc ജനറൽ സെക്രട്ടറി KC വേണുഗോപാലിന്‍റെയും kpcc വർക്കിങ് പ്രസിഡന്‍റ് ടി.എൻ പ്രതാപന്‍റെയും നേത്യത്വത്തിലായിരുന്നു കടലിൽ വള്ളങ്ങളും ബോട്ടുകളും അണിചേർത്തുള്ള സമരസംഗമം.
കടൽ മണൽ ഖനനത്തിനെത്തിരെ കടലിലും കരയിലും ഒരുപോലെ പോരാട്ടം തുടരുകയാണ് മൽസ്യത്തൊഴിലാളികൾ . മൽസ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിലായിരുന്നു തോട്ടപ്പള്ളിയിൽ ആഴക്കടൽ സമര സംഗമം . രാവിലെ തോട്ടപ്പള്ളി ഫിഷിങ് ഹാർബറിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം നേതാക്കളും മൽസ്യത്തൊഴിലാളി കളും ബോട്ടുകളിലും വള്ളങ്ങളിലും ആഴക്കടലിലെത്തി. അവിടെ വച്ച് Aicc ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി സമര പ്രഖ്യാപനം നടത്തി.
മൽസ്യത്തൊഴിലാളി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കടൽ മണൽ ഖനനത്തിനെതിരെ ആഴക്കടൽ സമരം നടത്തുന്നത് ആദ്യമായാണ്. സംസ്ഥാനത്തൊട്ടാകെ സമരം വ്യാപിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. രാവിലെ ഏഴുമുതൽ ആരംഭിച്ച ആഴക്കടൽ സമര സംഗമം കൊല്ലത്തെ അഴീക്കൽ ഹാർബറിൽ സമാപിച്ചു.