thankashery-fort-01

ചരിത്രപ്രാധാന്യമുളള സ്മാരകങ്ങള്‍ക്കും കൊല്ലം നഗരത്തില്‍ സംരക്ഷണമില്ല. തങ്കശ്ശേരി കോട്ടയാണ് സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നത്.

തങ്കശ്ശേരി കോട്ട കാണാന്‍ വരുന്ന ചരിത്രാന്വേഷികളും വിനോദസഞ്ചാരികളുെമാക്ക ഇതൊക്കെയാണോ കാണേണ്ടത്. കോട്ടയുടെ ഇടക്കെട്ടില്‍ കയറി മദ്യപിക്കുന്ന യുവാക്കള്‍, വിനോദ സഞ്ചാരികള്‍ക്കായി നിര്‍മിച്ച ശുചിമുറി കേന്ദ്രീകരിച്ചുളള ലഹരി ഉപയോഗം. ഇങ്ങനെയാണോ നമ്മള്‍ ഇൗ പൗരാണിക നിര്‍മിതിയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തേണ്ടത്. മദ്യക്കുപ്പികളും, പ്ളാസ്റ്റിക്കും മാലിന്യവും ഗര്‍ഭനിരോധന ഉറക‌ള്‍ വരെ ഇൗ സംരക്ഷിത സ്മാരകത്തിന്റെ അകത്തും പുറത്തുമായി കാണാം.

1503 ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച്, ഡച്ചുകാര്‍ പുതുക്കിപ്പണിത്, ബ്രീട്ടീഷുകാരാല്‍ കൈമാറിയതാണ് തങ്കശ്ശേരിയിലെ സെന്റ് തോമസ് കോട്ട. കോട്ട കാണാന്‍ വരുന്നവര്‌ക്കായി കൊല്ലം കോര്‍പറേഷന്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പാര്‍ക്ക് കാടുകയറി. തുരുമ്പെടുത്ത തെരുവ് വിളക്ക്...ഉദ്ഘാടനങ്ങളും ആര്‍ക്കും പ്രയോജനപ്പെടാത്ത നിര്‍മിതികളും. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ അടുത്ത കാലത്തൊന്നും ഇവിടെ എത്തിയിട്ടേ ഇല്ല. കോട്ടയോട് ചേര്‍ന്നുളള സ്ഥലം കൈയ്യേറ്റക്കാരില്‍ നിന്ന് തിരിച്ചുപിടിക്കാനും നടപടിയില്ല. 

 
thangassery fort destroyed by anti socials: