വയനാട്ടിലെ ദുരന്തമേഖലയിലുളളവരെ സഹായിക്കാന്‍ കൊല്ലത്ത് ചായക്കടയിട്ട് സിഐടിയു തൊഴിലാളികള്‍. സ്നേഹത്തിന്റെ ചായക്കട എന്ന പേരില്‍ ചിന്നക്കടയിലാണ് ഒരാഴ്ചത്തേക്ക് രുചിയിടം തുറന്നിരിക്കുന്നത്.
"ഇഷ്ടമുള്ളത് കഴിക്കാം കുടിക്കാം ഇഷ്ടമുള്ളത് നൽകാം– വയനാടിന് ". സ്നേഹത്തിന്റെ ചായക്കട എന്ന പേരില്‍ കൊല്ലം ചിന്നക്കട ബസ് വേയ്ക്ക് സമീപമാണ് സിെഎടിയു നേതൃത്വത്തില്‍ ചായക്കട തുറന്നത്. നിരവധി വിഭവങ്ങളാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. എന്ത് കഴിച്ചാലും ഇഷ്ടമുളള തുക നല്‍കിയാല്‍ മതി. ഒരാഴ്ചത്തെ കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഉദ്ഘാടനം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹന്‍ നിര്‍വഹിച്ചു.
എല്ലാ ദിവസവും രാവിലെ തുടങ്ങി രാത്രി എട്ടുവരെയാണ് ചായക്കട പ്രവര്‍ത്തിക്കുന്നത്.