kollam-railway-gate

കൊല്ലം നഗരത്തിലെ കൂട്ടിക്കട റെയില്‍വേഗേറ്റില്‍ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞദിവസം ട്രെയിന്‍വരുന്നതിന് മുന്‍പ് വാഹനങ്ങള്‍ ഗേറ്റില്‍ കുടുങ്ങിയത് പ്രതിസന്ധിയായിരുന്നു. നാലുറോഡുകളിലെ വാഹനങ്ങള്‍ ഒരേസമയം എത്തുന്നതാണ് ഗതാഗതക്കുരുക്കിന് കാരണം

 

കഴിഞ്ഞ ദിവസം വൈകിട്ട് ട്രെയിൻ പാഞ്ഞെത്തിയപ്പോള്‍ സിഗ്നൽ ലഭിക്കാത്തതിനാൽ ട്രെയിൻ ഗേറ്റിന് സമീപം നിർത്തിയിടേണ്ടിവന്നു. വന്‍ഗതാഗതക്കുരുക്കാണ് ചില ദിവസങ്ങളില്‍. ഏറെ നേരം ഗേറ്റ് അടച്ചിട്ട ശേഷം പിന്നീട് ഗേറ്റ് തുറക്കുമ്പോഴാണ് വാഹനങ്ങളുടെ തിരക്ക്. നാലു റോഡുകളില്‍ നിന്ന് ഒരേസമയമാണ് വാഹനങ്ങള്‍ എത്തുന്നത്

 തിരക്കുളള സമയങ്ങളില്‍ റെയില്‍വേഗേറ്റിൽ രണ്ടു പൊലീസുകാരെ നിയോഗിച്ചാല്‍ അപകടം ഒഴിവാക്കാം. വാഹനങ്ങളുടെ തിക്കുംതിരക്കും ഗേറ്റിന്റെ ചുമതലയുളള റെയില്‍വേ ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. റെയില്‍വേമേല്‍പ്പാലം ഉടനൊന്നും നിര്‍മിക്കാന്‍ സാധ്യതയില്ല. സമീപപ്രദേശങ്ങളിലെ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതും കൂട്ടിക്കടയില്‍ വാഹനതിരക്കിന് കാരണമാണ്.

ENGLISH SUMMARY:

The demand to deploy police for traffic control at Kuttikada railway gate is gaining strength