kollam

TOPICS COVERED

കാട്ടുപന്നിയെ നേരിടാൻ നായയെ വളര്‍ത്തിയെങ്കിലും, നായയെ പുലി കൊണ്ടുപോയി. കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയിലാണ് കാട്ടുപന്നിയും പുലിയുമൊക്കെ വിളയാടുന്നത്.  

 

കൃഷിയിടങ്ങളിലെത്തുന്ന കാട്ടുപന്നികളെ വിരട്ടി ഓടിക്കാന്‍ മിക്ക കര്‍ഷകരും ഒന്നിലധികം നായ്ക്കളെ വളര്‍ത്താറുണ്ട്. ഇങ്ങനെ നായയെ വളർത്തിയ പുനലൂർ പത്തുപറ സ്വദേശിയും കർഷകനുമായ ജോൺ പണിക്കരുടെ വളർത്തുനായയെയാണ് കഴിഞ്ഞ ദിവസം പുലി പിടിച്ചു കൊണ്ടുപോയത്. ‍രാത്രിയില്‍ നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് പുലിയെ കണ്ടത്. 

കാട്ടുപന്നിയും, കുരങ്ങും പ്രദേശത്ത് ശല്യമാണ്. ഇപ്പോള്‍ പുലിയും എത്തിയതോടെ നാട്ടുകാര്‍ ഭീതിയിലായി.സമീപ പ്രദേശങ്ങളായ ചാലിയക്കരയിലും, ഉപ്പുകുഴിയിലും, ചെല്ലങ്കോട്ടും പുലിയുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചതാണ്. 

         

വനംഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം പ്രദേശത്ത് പരിശോധന നടത്തി. പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

ENGLISH SUMMARY:

Wild animal attack: Life becomes difficult in the eastern region of Kollam