കാട്ടുപന്നിയുടെ ശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുകയാണ് കൊല്ലം ഇട്ടിവ പഞ്ചായത്തിലെ കര്‍ഷകര്‍. മൂന്ന് ഏക്കറിലെ കപ്പയാണ് കഴിഞ്ഞദിവസം കാട്ടുപന്നി ഇല്ലാതാക്കിയത്. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങുയാണ് ചലിപ്പറമ്പിലെയും വെളുന്തറയിലെയും കര്‍ഷകര്‍. ഒരേക്കര്‍ സ്ഥലത്തെ വാഴകൃഷിയാണ് മുന്‍ കൃഷി ഉദ്യോഗസ്ഥനായ വിജയന് നഷ്ടമായത്. ആരോട് പരാതി പറയുമെന്നറിയാതെ പ്രദേശത്തെ കര്‍ഷകര്‍ വലയുകയാണ്
കാട്ടുപന്നിയെ നിയമാനുസൃതം വെടിവെച്ചു കൊല്ലാന്‍ പഞ്ചായത്തിന് അധികാരമുണ്ടെങ്കിലും ഇട്ടിവ പഞ്ചായത്തില്‍ നിന്ന് നടപടി ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കിയവരും കൃഷിഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരുമാണ് കുടുങ്ങിയത്. പരിഹാരം വേണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.