TOPICS COVERED

'മൊയ്തീനെ ആ ചെറ്യേ സ്പാനർ ഇങ്ങെടുക്ക്... ഇപ്പോ ശരിയാക്കി തരാ'മെന്ന കുതിര വട്ടം പപ്പുവിന്‍റെ ഡയലോഗ് ഓർക്കാത്ത മലയാളികൾ ഉണ്ടാകില്ല. നഗരസഭയ്ക്ക് തലവേദനയായ അതുപോലെയൊരു റോഡ് റോളർ ഇടുക്കി തൊടുപുഴയിലുമുണ്ട്. പത്ത് വർഷമായി ടൗൺ ഹാളിന്‍റെ പാർക്കിങ് കേന്ദ്രത്തിൽ കട്ടപ്പുറത്തിരിക്കുന്ന റോഡ് റോളറിന് ശാപമോക്ഷം നൽകണമെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആവശ്യം.