കരാട്ടെയുടെ ജന്മസ്ഥലമായ ജപ്പാനിലെ ഒകിനാവയുടെ പേരില്‍ കരാട്ടെക്കാര്‍ക്ക് ഇന്ന് (25)കരാട്ടെ ദിനമാണ്. കരാട്ടെ പഠിച്ചാല്‍ ബ്ളാക് ബെല്‍റ്റ് നേടുകയെന്നതാണ് പ്രധാനം. വീട്ടിലുളള എല്ലാവര്‍ക്കും ബ്ളാക് ബെല്‍റ്റ് ലഭിച്ചതിന്റെ ത്രില്ലിലാണ് കൊല്ലം പേരൂര്‍ സ്വദേശി അജി ആനന്ദും കുടുംബവും.
അച്ഛനും അമ്മയും കുട്ടികളുമൊക്കെ കരാട്ടെ കളത്തിലാണ്. എല്ലാവരും നല്ല എനര്‍ജിയില്‍ കട്ടയ്ക്ക് നിന്ന് പ്രതിരോധം തീര്‍ത്ത് മുന്നേറുന്നു. പേരൂര്‍ സ്വദേശി അജി ആനന്ദും കുടുംബവുമാണിത്. മുപ്പത്തിയാറു വര്‍ഷം മുന്‍പ് അജി പരിശീലിച്ചു തുടങ്ങിയതാണ്. ഇപ്പോള്‍ നൂറിലധികം പേരുടെ പരിശീലകന്‍.
അജിയുടെ ഭാര്യ സുജിതയും കരാട്ടെ പരിശീലകയാണ്. മക്കളായ എട്ടാംക്ളാസുകാരി ആദിത്യയും അഞ്ചാംക്ളാസുകാരി വൈഗയും ഇതിനോടകം ബ്ളാക്ക് ബെല്‍റ്റ് നേടി.