ഒരുകോടി രൂപ മുടക്കി ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ പവലിയന്‍ നിര്‍മിച്ചെങ്കിലും കായികതാരങ്ങള്‍ക്ക് ഉടനെയൊന്നും മൈതാനം ഉപയോഗിക്കാനാകില്ല. പല പദ്ധതികളായി നിര്‍മാണപ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കാടുമൂടിയും കോണ്‍ക്രീറ്റുകള്‍ ഇളകിക്കിടക്കുന്നും മൈതാനം ഉപയോഗശൂന്യം. ഒരുഭാഗത്ത് പെയിന്റിങ് നടക്കുന്നു. നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോഴേക്കും ഇപ്പോള്‍ പെയിന്റ് ചെയ്യുന്നതിന്റെ നിറം മങ്ങും.
പക്ഷേ പവലിയന്റെ ഉദ്ഘാടനം നടത്തുകയല്ലാതെ മേയര്‍ പ്രസന്ന ഏണസ്റ്റിന് വഴിയില്ല. മേയര്‍ സ്ഥാനം സിപിെഎയ്ക്ക് കൈമാറും മുന്‍പ് ശിലാഫലകത്തില്‍ പേരുണ്ടാകണമല്ലോ.അങ്ങനെ ധനമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചു.
ഇതുപോലെ അടുത്തിടെ ഉദ്ഘാടനം ചെയ്ത പല പദ്ധതികളുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. പ്രതിപക്ഷത്തുളള യുഡിഎഫ് കൗണ്‍സിലര്‍മാരില്‍ ചിലര്‍ മാത്രം ഇതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു.
പ്രസന്ന ഏണസ്റ്റ് മേയര്‍ സ്ഥാനം ഒഴിയാത്തതില്‍ പ്രതിഷേധിച്ച് സിപിെഎ കൗണ്‍സിലര്‍മാര്‍ സ്ഥാനങ്ങള്‍ രാജിവച്ച് പ്രതിഷേധിച്ചിരുന്നു.