idathavalam

TOPICS COVERED

ഈ വര്‍ഷത്തെ മണ്ഡലകാലത്തെ ഒരുക്കങ്ങള്‍ തുടങ്ങുമ്പോഴും എട്ട് വര്‍ഷം മുന്‍പ് റാന്നിയില്‍ പണി തുടങ്ങിയ ശബരിമല ഇടത്താവളം നാട്ടുകാര്‍ക്ക് ഉപദ്രവമാണ്. നിര്‍മിച്ചു തുടങ്ങിയിരുന്ന  തൂണൊക്കെ കാടുമൂടിക്കഴിഞ്ഞു. ഇനി പദ്ധതി നടപ്പാവാനും സാധ്യതയില്ല

 

റാന്നി ബസ് സ്റ്റാന്‍ഡിന് പിന്നിലാണ് വിശാലമായ ഇടത്താവളത്തിന്‍റെ പണി തുടങ്ങിയത്. അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് സ്ഥലമേറ്റെടുത്തു. തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ 16.5 കോടി അനുവദിച്ചു. 2016ല്‍ അതിവേഗം തൂണുകളുടെ പൈലിങ് തുടങ്ങി. പരിസ്ഥിതി അനുമതി അടക്കം തേടാതെയാണ് പണി തുടങ്ങിയത്. 2018ല്‍ പരിസ്ഥിതി അനുമതിയില്ലെന്ന ഹര്‍ജിയില്‍ ഹൈക്കോടതി പണി തടഞ്ഞു. ഹരിത ട്രൈബ്യൂണലിലും പരാതിയെത്തി. പൈലിങ് ഉപകരണങ്ങള്‍ തുരുമ്പു കയറി തൂണുകളും കാടുകയറി. ഇപ്പോള്‍ പ്രദേശം നാട്ടുകാര്‍ക്ക് ബാധ്യതയായി

‌വേണ്ട പരിശോധനകള്‍ ഇല്ലാതെ തുടങ്ങിയതാണ് ഇത്രയും പണം പാഴാവാന്‍ കാരണമെന്ന് അയ്യപ്പ ഭക്തരും ആരോപിക്കുന്നു. ഇനി ഹരിത ട്രൈബ്യൂണല്‍ അനുമതി അടക്കം കിട്ടി പണിനടക്കാനുള്ള സാധ്യതയില്ല. പ്രദേശത്തെ കാടെങ്കിലും തെളിച്ചാല്‍ അത്രയും ശല്യം കുറയുമെന്ന് നാട്ടുകാര്‍ പറയുന്നു. മുടങ്ങിയ ഇടത്താവളത്തിന് പകരം പുതിയ പദ്ധതികളും ആസൂത്രണം ചെയ്തിട്ടില്ല

The construction of Sabarimala Idathavalam started 8 years ago, today stands as a nuisance to the locals: