elephant-chittar

പത്തനംതിട്ട ചിറ്റാര്‍ കൂരാമ്പാറയില്‍ നാട്ടിലിറങ്ങുന്ന രണ്ട് കാട്ടുകൊമ്പന്‍മാരെ കാണാന്‍ ആളുകൂടുന്നത് അപകടമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍. ഉദ്യോഗസ്ഥരുടെ നിര്‍ദേശം പാലിക്കാതെയാണ് പലരും കുട്ടികളുമായി ആനകളുടെ സമീപം പോകുന്നത്. ഇന്നലെയും പല സ്ഥലത്ത് നിന്ന് ആളുകള്‍ എത്തി.  

രണ്ടു കാട്ടുകൊമ്പന്‍മാര്‍ നാട്ടിലിറങ്ങാന്‍ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും സന്ദര്‍ശകരുടെ ഉപദ്രവം തുടങ്ങിയത് അടുത്തിടെയാണ്. കുട്ടിശങ്കര്‍, ചില്ലിക്കൊമ്പന്‍ എന്നീ ആനകള്‍ സന്ധ്യയോടെ കക്കാട്ടാറ്റില്‍ കുളിച്ച് നാട് കയറും. രാവിലെ ആറരയോടെ കാടുകയറും ഇതാണ് രീതി. ഏതു സമയത്തും റോഡിലൂടെ ആനവരും. ഇത് കാണാനാണ് കുട്ടികളെ അടക്കം കൂട്ടി ആളുകള്‍ എത്തുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തടഞ്ഞാല്‍ തട്ടിക്കയറുന്നവരും ഉണ്ട്. ഇതു വരെ ഉപദ്രവങ്ങളില്ലെങ്കിലും ഏത് സമയവും ആന ആളുകള്‍ക്ക് നേരെ തിരിയാനുള്ള സാധ്യതയുണ്ട്.  ദൂര സ്ഥലങ്ങളില്‍ നിന്നു വരെ വാഹനങ്ങളില്‍ ആളുകള്‍ എത്തുകയാണ്. ആള്‍ക്കാര്‍ വരുന്നത് ഒഴിവാക്കണം എന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ഥിക്കുന്നത്. വനാതിര്‍ത്തിയിലെ വേലിയുടെ നിര്‍മാണം പൂര്‍ത്തിയാകെ വരെ ജാഗ്രത വേണം.  ആന നാട്ടിലിറങ്ങുന്നത് അടിയന്തരമായി തടയാന്‍ മറ്റെന്തെങ്കിലും കൂടി മാര്‍ഗം സ്വീകരിക്കണം എന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ആന സഞ്ചരിക്കുന്ന വഴിയെന്നും ശ്രദ്ധയോടെ യാത്ര ചെയ്യണം എന്നുമുള്ള മുന്നറിയിപ്പ് ബോര്‍ഡ് ഫോറസ്റ്റ് സ്ഥാപിച്ചിരുന്നു. അത് തൊട്ടടുത്ത ദിവസം ആന്‍റോ ആന്‍റണി എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയിരുന്നു. ജനവാസ കേന്ദ്രത്തെ ആനത്താരയാക്കി പ്രഖ്യാപിക്കുകയല്ല ആന ഇറങ്ങാതെ തടയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം

 
The forest department is struggling to meet the people who come to see the elephant: