Untitled design - 1

ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ ഉത്തരവിട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാര്‍ക്കെതിരെ തൃശൂരിലെ പൂരപ്രേമി സംഘം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. മൃഗ സംരക്ഷണ എന്‍.ജി.ഒ ആയ 'പെറ്റയുടെ' അഭിഭാഷകനായിരുന്നു വിധി പറഞ്ഞ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥെന്ന് പരാതിയില്‍ പറയുന്നു. 

 

 ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് എതിരെ ഗുരുതരമായ ആരോപണങ്ങളാണ് തൃശൂരിലെ പൂരപ്രേമി സംഘം ഉന്നയിക്കുന്നത്. മനോന്‍ ആന്റ് പൈ എന്ന അഭിഭാഷക ഓഫിസുമായി ജസ്റ്റിസ് പി.ഗോപിനാഥും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരും കൂട്ടായി പ്രവര്‍ത്തിച്ചിരുന്നു. ഈ അഭിഭാഷക ഓഫിസാണ് പെറ്റ എന്ന രാജ്യാന്തര സംഘടനയ്ക്കു വേണ്ടി മൃഗക്ഷേമ കേസില്‍ ഹാജരായത്. 

കേരളത്തിലെ ആന എഴുന്നള്ളിപ്പ് അവസാനിപ്പിക്കുന്ന തരത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടതില്‍ ദുരൂഹതയുണ്ടെന്ന് പൂരപ്രേമിസംഘം ഭാരവാഹികള്‍ പറഞ്ഞു. മാത്രവുമല്ല, കേരളത്തിലെ ഉല്‍സവ കാഴ്ചകള്‍ തകര്‍ക്കാന്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും പൂരപ്രേമിസംഘം ആരോപിച്ചു. 

എഴുന്നള്ളിപ്പ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പൂരപ്രേമി സംഘം തൃശൂര്‍ കോര്‍പറേഷന്‍ ഓഫിസിന് മുമ്പില്‍ ഉപവാസ സമരം നടത്തി. മേയര്‍ എം.കെ.വര്‍ഗീസാണ് സമരം ഉദ്ഘാടനം ചെയ്തത്.  

ENGLISH SUMMARY:

Poorapremi sankham filed a complaint against the judges