പത്തനംതിട്ട ചിറ്റാര്‍ ഊരാമ്പാറയില്‍ കാടിറങ്ങുന്ന കൊമ്പന്‍മാരുടെ രീതികള്‍ മാറിത്തുടങ്ങിയെന്ന് വനംവകുപ്് ഉദ്യോഗസ്ഥര്‍. രാവിലത്തെ കാഴ്ചക്കാര്‍ക്ക് നേരെയും ആന തിരിഞ്ഞു തുടങ്ങി. റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് ആനയെ തുരത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ചില്ലിക്കൊമ്പനും, കുട്ടിശങ്കരും നാട്ടില്‍ വിലസാന്‍ തുടങ്ങിയിട്ട് ഒന്നര മാസം കഴിഞ്ഞു. ഇടയ്ക്ക് മൂന്നു ദിവസം ഇടവേള കിട്ടി. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആഴികൂട്ടിയും, കടുവയുടെ ശബ്ദം മൈക്കിലൂടെ കേള്‍പ്പിച്ചുമൊക്കെയാണ് ആനകളെ പ്രതിരോധിച്ചത്. കഴിഞ്ഞ രാത്രി വീണ്ടും ആനകള്‍ ഇറങ്ങി. ചക്ക തീര്‍ന്നതോടെ കൈതച്ചക്ക തോട്ടത്തിലാണ് ഇപ്പോള്‍ കറക്കം. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കവും രൂക്ഷമാവുകയാണ്.. രാത്രിയും നാട്ടുകാര്‍ ടോര്‍ച്ചും തീയുമായി കാവലാണ്.
കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാനക്കൂട്ടത്തെ കാണാന്‍ ആളുകൂടി. ആള്‍ക്കാര്‍ തന്നെ സ്വയം മാറിനിന്ന് ആനകള്‍ക്ക് പോകാനുള്ള വഴിയൊരുക്കി. അതിനിടെയാണ് കൂട്ടത്തിലെ ചില്ലിക്കൊമ്പന്‍ ആള്‍ക്കാര്‍ക്ക് നേരെ തിരിഞ്ഞത്.
ആനയെ തടയാന്‍ സൗരോര്‍ജ വേലി നിര്‍മിക്കാനാണ് തീരുമാനം . പണി തീരാന്‍ ഒന്നരമാസത്തോളം എടുക്കും. രാത്രിയും പകലും ഫോറസ്റ്റ്് ഉദ്യോഗസ്ഥരുണ്ട്. . കാഴ്ച കാണാനെത്തുന്നവര്‍ സ്വയം നിയന്ത്രിക്കാത്ത പക്ഷം സാഹചര്യം വഷളാവുമെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്.