TOPICS COVERED

കേരളത്തിലെ ഏറ്റവും വിശാലമായ പ്രീമിയം ഹോട്ടലുമായി പത്തനംതിട്ട കുടുംബശ്രീ മിഷന്‍. മുന്നൂറ് പേര്‍ക്ക് പങ്കെടുക്കാവുന്ന വിശാലമായ ഹാള്‍ അടക്കം സൗകര്യങ്ങളുണ്ട്. പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന് എതിര്‍വശമാണ് പുതിയ സംരംഭം.

എ.സി. നോണ്‍ എസി, റസ്റ്ററന്‍റുകള്‍, വിശാലമായ വിശ്രമ കേന്ദ്രങ്ങള്‍, പാര്‍ക്കിങ്, മുന്നൂറ് പേര്‍ക്ക് വരെയുള്ള യോഗങ്ങളും പരിപാടികളും നടത്താവുന്ന ഹാള്‍, നഴ്സറി തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയാണ് കുടുംബശ്രീ പ്രീമിയം കഫേ തുടങ്ങിയിരിക്കുന്നത്. വിവിധ പഞ്ചായത്തുകളിലെ പതിനഞ്ച് അംഗങ്ങളുടെ സംരംഭമാണ്.. ഡിടിപിസിയുടെ കെട്ടിടം ഏറ്റെടുത്ത് നാല്‍പത് ലക്ഷം രൂപ ചെലവിട്ടാണ് ഹോട്ടലാക്കിയത്. 1904ല്‍ നിര്‍മിച്ച പന്തളം വലിയപാലത്തിന്‍റെ ശേഷിപ്പും ഈ വളപ്പിനുള്ളിലാണ്. അതും കാഴ്ചക്കാര്‍ക്കായി സൂക്ഷിച്ചിട്ടുണ്ട്.. കുട്ടികളുടെ പാര്‍ക്കിനുള്ള പണികള്‍  ഉടന്‍ തുടങ്ങും.

ഇലയിലാണ് ഊണ് വിളമ്പുന്നത്, മൂന്നു നേരത്തെ ഭക്ഷണം മൂന്നു ഗ്രൂപ്പുകളുടെ ചുമതലയാണ്. മൂന്നു മാസത്തേക്ക് ഒരു കമ്പനിയുടെ പരിശീലനമുണ്ട്. . എല്ലാവര്‍ക്കും മികച്ച അഭിപ്രായമെന്ന് സംരംഭകര്‍ . താമസത്തിനായി മികച്ച സൗകര്യങ്ങളോടു കൂടിയ ആറ് മുറികളുണ്ട്.. ഉടന്‍ തന്നെ ഓണ്‍ലൈന്‍‌ ബുക്കിങ്ങും തുടങ്ങും. മണ്ഡലകാലത്ത് പന്തളത്ത് എത്തുന്ന തീര്‍ഥാടകര്‍ക്കും ആശ്വാസമാകും. തീര്‍ഥാടന കാലത്ത് രണ്ടു മാസത്തേക്ക് സസ്യാഹാരം മാത്രമാകും വിളമ്പുക. 

Pathanamthitta Kudumbashree Mission with premium hotel: