പാലം പൊളിക്കുന്നതിന് ആഹ്ലാദ പ്രകടനം. പത്തനംതിട്ട സീതത്തോട്ടില്‍ കാലങ്ങളായി അപകടാവസ്ഥയിലായിരുന്ന പാലം പൊളിച്ചു പണിയുന്നതിലാണ് ആഘോഷം. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു പ്രകടനം.
ആങ്ങമൂഴി ചിറ്റാര്‍ റോഡില്‍ സീതത്തോട് പാലം പൊളിക്കുന്നതിന് മുന്നോടി ആയി ആണ് പ്രകടനം നടന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈദ്യുതി ബോര്‍ഡ് നിര്‍മിച്ച പാലം കൈവരികള്‍ അടക്കം തകര്‍ന്ന് ബലക്ഷയത്തില്‍ ആയിരുന്നു. കാലങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമായത്. നേരത്തെ ബസുകള്‍ കടന്നു പോകുമ്പോള്‍ ആശങ്കയുണ്ടായിരുന്നു. അവസാന ബസും കടന്നു പോയശേഷം റോഡ് അടച്ചു. പാലം പൊളിച്ചു.
കിഫ്ബി വഴിയാണ് പാലം നിര്‍മാണം. മൂന്നുമാസംകൊണ്ട് പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ. പതിനൊന്ന് മീറ്ററാണ് പാലത്തിന്‍റെ വീതി. ദൂരം ഇരുനൂറ് മീറ്ററിനടുത്ത്. നിലവിലെ റോഡില്‍ നിന്ന് എട്ട് അടിയോളം ഉയര്‍ത്തിയാണ് നിര്‍മാണം. സമീപത്തെ റോഡിന്‍രെ ഉയരത്തിലേക്ക് പാലം എത്തുന്നത് യാത്രക്കാര്‍ക്കും സഹായമാകും.