സെറിബ്രല്‍ പാള്‍സിയെ തോല്‍പിച്ച് സിനിമാ സംവിധായകനായ പന്തളം സ്വദേശി രാകേഷ് കൃഷ്ണന് പിന്തുണയുമായി മാര്‍ക്കോ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ആദ്യ സിനിമയുടെ സന്തോഷത്തിനിടെയാണ് അച്ഛന്‍ മരിച്ചത്. ആ വേദനയില്‍ കഴിയുമ്പോഴാണ് രാകേഷിന് അപ്രതീക്ഷിത പിന്തുണയെത്തിയത്.
പന്തളം കുരമ്പാല സ്വദേശി രാഗേഷ് കൃഷ്ണന്‍ ഏറെക്കാലം കഷ്ടപ്പെട്ടാണ് ഒരു സിനിമയിലേക്കെത്തിയത്..പരിമിതികളില്‍ തോറ്റു നില്‍ക്കാതെ ലക്ഷ്യത്തിനായി അലഞ്ഞു.നിശ്ചയ ദാര്‍ഢ്യത്തോടെ ആദ്യ സിനിമ പൂര്‍ത്തിയാക്കി.ആദ്യമായി സംവിധാനം ചെയ്ത കളം 24എന്ന സിനിമ ചുരുക്കം തിയറ്ററുകളിലേ എത്തിയുള്ളു എങ്കിലും ശ്രദ്ധേയമായി..രാഗേഷിനെ നാടറിഞ്ഞു.
ജീവിതം മാറിത്തുടങ്ങിയ സന്തോഷത്തിനിടെ കഴിഞ്ഞ അഞ്ചിന് അച്ഛന്‍ രാധാകൃഷ്ണക്കുറുപ്പ് ക്ഷേത്ര ദര്‍ശനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.കുടുംബം ഒരുമിച്ചുള്ള യാത്രക്കിടെയായിരുന്നു മരണം.അതിന്‍റെ വേദനയില് ഇരിക്കുമ്പോഴാണ് മാര്‍ക്കോ നിര്‍മാതാക്കളുടെ പിന്തുണയെത്തിയത്. ഭര്‍ത്താവിന്‍റെ മരണത്തിന്‍റെ ആഘാതം മാറിയില്ലെങ്കിലും മകന്‍റെ നേട്ടത്തില്‍ സങ്കടങ്ങള്‍ മായ്ക്കുകയാണ് അമ്മ. അടുത്ത സിനിമയ്ക്കുള്ള തിരക്കഥ പൂര്‍ത്തിയായെന്ന് രാഗേഷ് പറയുന്നു.കളം സിനിമയുടെ ഒടിടി റിലീസിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തുടങ്ങിയിട്ടേയുള്ളു,ഒരുപാട് ചെയ്ത് തീര്‍ക്കാനുണ്ടെന്ന് രാഗേഷ് പറയുന്നത്.