ഗോവധത്തിനെതിരെ കശ്മീരിൽ നിന്ന് ശബരിമലയിലേക്ക് വംശനാശം നേരിടുന്ന പശുവുമായി തീർഥാടകന്റെ കാൽനട യാത്ര. ഹൈദരാബാദ് സ്വദേശിയായ തീർഥാടകനാണ് ആറുമാസത്തെ യാത്രയ്ക്കുശേഷം ശബരിമലയിൽ എത്തിയത്
ഹൈദരാബാദ് സ്വദേശിയായ ബാലകൃഷ്ണ ഗുരുസ്വാമി 32 വട്ടം ശബരിമലയിലേക്ക് കാൽനടയായി വന്നിട്ടുണ്ട്. ഇത്തവണ യാത്ര തുടങ്ങിയത് കശ്മീരിൽ നിന്ന്. ഒപ്പം വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന തനത് പുങ്കന്നൂർ പശുവും . ആന്ധ്രപ്രദേശിലെ പുങ്കന്നൂർ താലൂക്കിൽ കാണുന്ന ഉയരം കുറഞ്ഞ തനത് നാടൻ പശുവാണ് ഇത്.
കഴിഞ്ഞവർഷം സെപ്റ്റംബർ 27 നാണ് അഞ്ചംഗ സംഘം യാത്ര തുടങ്ങിയത്. ഒരു വാഹനത്തിൽ പശുവിനുള്ള തീറ്റയും കരുതി. പശുക്കളെ സംരക്ഷിക്കണമെന്ന സന്ദേശമാണ് ലക്ഷ്യമെന്ന് ബാലകൃഷ്ണഗുരുസ്വാമി. ശബരിമലയിൽ എത്തി അയ്യപ്പനെ ദർശിച്ചു. ഇനി കന്യാകുമാരിയിലേക്കാണ് യാത്ര.വരും വഴി തിരുമല അടക്കം വിവിധ ക്ഷേത്രങ്ങളും സന്ദർശിച്ചു. രാജ്യത്ത് ഗോവധത്തിനെതിരെയുള്ള പ്രചാരണമാണ് ബാലകൃഷ്ണ ഗുരുസ്വാമിയുടെ ലക്ഷ്യം.