റബര്‍തോട്ടത്തില്‍ സ്ഥാപിച്ച ഷീറ്റടിക്കുന്ന മെഷീന്‍ കാരണം ജലസ്രോതസ് നശിക്കുമെന്ന ഭയപ്പാടിലാണ് പത്തനംതിട്ട നെല്ലിക്കുഴിയിലെ ജനങ്ങള്‍. പ്രദേശത്തെ തോടും ചെറുകുളങ്ങളുമാണ് വേനല്‍ക്കാലത്ത് കുടുംബങ്ങളുടെ ആശ്രയം.
മുപ്പതോളം കുടുംബങ്ങളാണ് നെല്ലിക്കുഴി മേഖലയില്‍ സമീപത്തെ തോടിനെ വെള്ളത്തിനായി ആശ്രയിക്കുന്നത്.സമീപത്തെ തോടും ചെറിയ കുളങ്ങളുമാണ് പിന്നെ ആശ്രയം.ഇതിന്‍റെ മുകളിലെ റബര്‍തോട്ടത്തില്‍ സ്ഥാപിച്ച ഷീറ്റടിക്കുന്ന മെഷീനില്‍ നിന്ന് ആസിഡ് കലര്‍ന്ന വെള്ളം തോട്ടിലേക്ക് ഒഴുകിയിറങ്ങുമെന്നാണ് നാട്ടുകാരുടെ ഭയം.
സമീപത്തെ കുളത്തില്‍ നിന്ന് വീടുകളിലേക്ക് പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും വേനല്‍ക്കാലത്ത് വെള്ളം നിലയ്ക്കും. ആസിഡ് വെള്ളം വരുന്നത് തടയാന്‍ നടപടി വേണം എന്നാണ് സമീപത്തെ താമസക്കാരുടെ ആവശ്യം