തിരുവനന്തപുരം കരമന കട്ടയ്ക്കാലില്‍ നാട്ടുകാരുടെ വഴിയടച്ച് സ്ലാബ് നിര്‍മാണം. റോഡിലെ സ്ലാബ് പൊളിച്ചിട്ടതുകാരണം വഴി നടക്കുന്നത് സ്വീവറേജ് പൈപ്പിനു മുകളിലൂടെ ജീവന്‍ പണയംവെച്ച്. നിര്‍മാണ പ്രവര്‍ത്തനത്തിലെ തടസത്തിനു കാരണം കോര്‍പറേഷനും വിവിധ വകുപ്പുകളും തമ്മിലെ തര്‍ക്കം.
മന്ത്രി വി.ശിവന്‍കുട്ടിയുടെ മണ്ഡലത്തിലെ 70 കാരി രാധമ്മയുടെ മാത്രമല്ല ഇത് , തലസ്ഥാന നഗരിയിലെ ആറ്റുകാല്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന 600 ലേറെ കുടുംബങ്ങളുടെ സങ്കട കഥയാണിത്. മലിനജലം പൊട്ടിയൊഴുകുന്ന ഈ പൈപ്പിനു മുകളിലൂടെയാണ് കൂട്ടികള്‍ സ്കൂളിലേക്ക് പോകുന്നത്. കാലു തെറ്റി കുഴിയില്‍ വീണതുകാരണം സ്കൂളില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളും നിരവധി
മന്ത്രിയോടും, കൗണ്‍സിലറോടും , അധികാരികളോടുമൊക്കെ പറഞ്ഞ് പറഞ്ഞ് നാട്ടുകാര്‍ മടുത്തു. ഇനി ആരോടു പരാതി പറയണമെന്നറിയാതെ നില്‍ക്കുകയാണിവര്‍.