തിരുവനന്തപുരം നഗരത്തില്‍ നാലാംദിനവും കുടിവെളളത്തിനായി നെട്ടോട്ടം. താഴ്ന്ന പ്രദേശങ്ങളില്‍ കുടിവെളള വിതരണം പുനസ്ഥാപിക്കാനായെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളില്‍ ദുരിതം തുടരുകയാണ്. ഇന്ന് ഉച്ചയോടെ കുടിവെളള വിതരണം പൂര്‍വ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷ.
കുടിക്കാനും കുളിക്കാനും വെളളമില്ലാതെ വലഞ്ഞ് മനുഷ്യര്‍. രണ്ടു ദിവസത്തെ ദുരിതമെന്ന് കരുതിയെങ്കിലും മൂന്നാം ദിനവും വെളളമെത്തിയില്ല പലയിടത്തും.
പമ്പിങ് പുനരാരംഭിച്ചപ്പോൾ ലൈനിൽ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും അറ്റകുറ്റപ്പണി നടത്തി. തിരുവനന്തപുരം– കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനു വേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. പണി പറഞ സമയത്ത് തീരാഞ്ഞതോടെ കുടിവെളളത്തിനായി ജനം പരക്കം പാഞ്ഞു. ജലവിതരണത്തിന് പകരം സംവിധാനമൊരുക്കുന്നതില്‍ ജല അതോറിറ്റിക്ക് സംഭവിച്ച ജല അതോറിക്ക് സംഭവിച്ച ഗുരുതര പാളിച്ചത് ജനത്തിന്റെ വെളളംകുടി മുട്ടിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ജലവിതരണം പുനസ്ഥാപിച്ചു.44 വാർഡുകളിലും ഇന്ന് ഉച്ചയോടെ ജലവിതരണം പഴയപടിയാകുമെന്നാണ് ജലഅതോറിറ്റിയുടെ ഉറപ്പ്.