അങ്ങനെ കളിച്ചും ചിരിച്ചും മാത്രം വളര്‍ന്നാല്‍ മതിയോ . കുറിച്ചൊക്കെ ജീവിതവും പഠിക്കേണ്ടേ ? തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബീമാപള്ളില്‍ നടത്തുന്ന പ്രീപ്രൈമറി സ്കൂളിലെ കുട്ടികളുടെ സാഹചര്യം കണ്ടാല്‍ അങ്ങിനെ തോന്നിപ്പോകും. കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ എന്തായാലും ഇവിടെ കളിപ്പാട്ടങ്ങള്‍ ഒന്നുമില്ല. കളിയില്ലാത്തിനാല്‍ ഇഷ്ടം പോലുണ്ട് സമയം. വെറുതേയിരിക്കുന്ന സമയം ഇച്ചകളുടെയും പ്രാണികളുടെയും എണ്ണമെടുക്കാം . അതാണ് ഇപ്പോള്‍ കുട്ടികള്‍ക്കുള്ള വിനോദോപാധി.
ഒരുമാലിന്യക്കൂമ്പാരത്തിന് നടുവിലാണ് പ്രീ പ്രൈമറി സ്കൂള്‍ . മുക്കുപൊത്താത ഒരാള്‍ക്കും ഇവിടെ നില്‍ക്കാനാകില്ല. ബീമാപള്ളിയിലെ മല്‍സ്യഭവന്‍ കെട്ടിടത്തിലെ ഒരുമുറിയാണ് സ്കൂളാക്കി മാറ്റിയത്. 30 കുട്ടികളാണ് ദിവസവും ഇവിടെയെത്തുന്നത് . കെട്ടിടത്തോട് ചേര്‍ന്നാണ് കോഴി മാലിന്യങ്ങളടക്കം നിക്ഷേപിക്കുന്നത് . ഇതുമൂലം കടുത്ത ഈച്ചശല്യമാണവിടെ ഇതെല്ലാം സഹിച്ചാണ് കുഞ്ഞുങ്ങള്‍ പകല്‍മുഴുവന്‍ ഇവിടെ കഴിച്ചു കൂട്ടുന്നത് . ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കെട്ടിടവും നാശത്തിന്‍റെ വക്കിലാണ്.
കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വെള്ളം എടുക്കേണ്ട പൈപ്പിനോടു ചേര്‍ന്നും മാലിന്യമാണ്. ഈഭാഗത്ത് കഴിഞ്ഞദിവസം എലി ചത്ത് കിടന്നരുന്ന. സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഈ മുറിയില്‍ യാതൊരു അടിസ്ഥാന സൗകര്യവുമില്ല. വെള്ളം പോലും പുറത്തുനിന്ന് എടുക്കണം. മാലിന്യകൂമ്പാരത്തില്‍ നിന്ന് സ്കൂള്‍ മാറ്റുകയോ മാലിന്യം നിക്ഷേപിക്കാന്‍ പുതിയ സ്ഥലം കണ്ടെത്തുകയോ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം