പ്രതിമകളുടെ നഗരമായ തിരുവനന്തപുരത്ത് മൂന്ന് നേതാക്കളുടെ പ്രതിമകൂടി വരുന്നു. എ.കെ.ജി, ഇ.എം.എസ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ അര്‍ധകായ പ്രതിമകളാണ് തയാറാകുന്നത്. പ്രതിമകളുടെ അവസാന മിനുക്കുപണികളിലാണ് ശില്‍പി ഉണ്ണി കാനായി .
തിരുവനന്തപുരത്ത് എ.കെ.ജിയുടെയും ഇ.എം.എസിന്റെ രണ്ടാമത്തെ പ്രതിമകളാണിവ. ഇ.എം എസിന്റെ പൂര്‍ണകായ പ്രതിമ നിയമസഭയ്ക്ക് മുന്നിലും എ.കെ.ജിയുടേത് പട്ടത്തും സ്ഥാപിച്ചിട്ടുണ്ട്. ഇരുനേതാക്കളുടെയും ഫൈബര്‍ ഗ്രാസില്‍ തീര്‍ത്ത അര്‍ധകായ പ്രതിമ വരാന്‍ പോകുന്നത് വഞ്ചിയൂര്‍ കവലയില്‍. കോടിയേരി ബാലകൃഷ്ണന്റെ പ്രതിമ പിടിപി നഗറിന് സമീപംകൂട്ടാംവിളയിലാണ് സ്ഥാപിക്കുക.മൂന്നര അടി വീതം ഉയരമുളള ശില്പങ്ങൾ മൂന്ന് മാസംകൊണ്ടാണ് ഒരുക്കിയത്
കളിമണ്ണിൽ തീർത്ത കോടിയേരിയുടെ ആദ്യ രൂപം വിലയിരുത്താൻ കുടുംബം കാനായിയിൽ എത്തിയിരുന്നു. പുനലൂരില്‍ സ്ഥാപിക്കുന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ പ്രതിമ, പാലക്കാട് സ്ഥാപിക്കുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ പ്രതിമ എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയായിവരികയാണ്.