തിരുവനന്തപുരം മംഗലപുരം മുല്ലശേരിയിൽ ക്ഷേത്രത്തിലെയും കുരിശടിയിലെയും കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിൽ ശ്രീകോവിൽ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. രണ്ടിടത്തും മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണ് പൊലീസ് സംശയിക്കുന്നു.
മുല്ലശേരി മഹാവിഷ്ണുക്ഷേത്രത്തിൽ പുലർച്ചെ മേൽശാന്തി എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ക്ഷേത്രത്തിന്റെ തെക്കേനടയിലെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന മൂന്നു കാണിക്കവഞ്ചികൾ കുത്തിത്തുറന്നാണ് പണം കവർന്നത്. പതിവായി ശ്രീകോവിലിലാണ് വഞ്ചികൾ സൂക്ഷിച്ചിരുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ നിത്യസഹായമാതാ കുരിശടിയിലെ കാണിക്കയും മോഷ്ടാക്കൾ തകർത്തു. രണ്ടിടത്തും എത്തിയത് ഒരേ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. സ്ഥലത്ത് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.