തിരുവനന്തപുരം ചിറയിന്‍കീഴില്‍ വന്‍ ലഹരിമരുന്നു വേട്ട. നാലുകോടിയോളം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. വഞ്ചിയൂര്‍ സ്വദേശി ഷിജു പൊലീസ് പിടിയില്‍

പുലര്‍ച്ചെ നാലുമണിക്ക് നടത്തിയ റെയ്ഡിലാണ് വന്‍ പുകയില ശേഖരം പിടികൂടിയത്.  ഡാന്‍സാഫ് ടീമിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. നേരത്തെ തന്നെ ചിറയിന്‍കീഴിലും പരിസര പ്രദേശത്തും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വ്യാപകമായി വില്‍ക്കുന്നുണ്ടെന്നു പരാതിയുണ്ടായിരുന്നു. സ്കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു വില്‍പന. കുറക്കടയിലെ ഗോഡൗണില്‍ നിന്നാണ് ഇപ്പോള്‍ പുകയില കണ്ടെത്തിയത്. നേരത്തെ ചിറയിന്‍കീഴില്‍ നിന്നു കഞ്ചാവും പിടികൂടിയിരുന്നു. 

ബംഗ്ലൂരുവില്‍ നിന്നു സ്ഥിരമായി ഇവര്‍ പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്നുവെന്നു വിവരം ലഭിച്ചിട്ടുണ്ട്. ആര്‍ക്കൊക്കെ വില്‍ക്കുന്നുവെന്നതിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം.

ENGLISH SUMMARY:

Big drug hunt in Chirainkeezhu