എം.എന്‍.ഗോവിന്ദന്‍ നായരുടെ വിവാദ പ്രതിമയുടെ മുഖസാദൃശ്യം ശരിയാക്കി നല്‍കാമെന്ന് ശില്പി ബാബു ഗുരുകുലം മനോരമ ന്യൂസിനോട്. പാര്‍ട്ടി നിര്‍ദേശിക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്താമെന്നും ഇക്കാര്യം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചെന്നും ബാബു ഗുരുകുലം പറഞ്ഞു. മുഖസാദൃശ്യം ശരിയാക്കിയാല്‍ തിരുവനന്തപുരം നഗരത്തില്‍ തന്നെ ഉചിതമായ സ്ഥലത്ത് പ്രതിമ സ്ഥാപിക്കും.

നവീകരിച്ച എം.എന്‍.സ്മാരകത്തില്‍ സ്ഥാപിച്ച ഈ പ്രതിമ സിപിഐ നാണക്കേട് ഉണ്ടാക്കിയതാണ്. എം. എന്നിന്‍റെ മുഖസാദൃശ്യമില്ലെന്ന വിമര്‍ശനത്തെ തുടര്‍ന്ന് പഴയ പ്രതിമ സ്ഥാപിച്ച് മുഖം രക്ഷിച്ചു. തനിക്ക് തന്ന ചിത്രത്തോട് നീതി പുലര്‍ത്തിയാണ് പ്രതിമ നിര്‍മിച്ചതെന്ന് ശില്പി അന്ന് പറഞ്ഞത്.  എന്നാല്‍ മുഖസാദൃശ്യത്തില്‍ പാര്‍ട്ടി പറയുന്ന പ്രശ്നങ്ങള്‍ തിരുത്താന്‍ തയാറാണെന്ന് ശില്പി മനോരമ ന്യൂസിനോട് പറഞ്ഞു . ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും ബാബു ഗുരുകുലം

പ്രതിമയില്‍ മാറ്റം വരുത്താമെന്ന ശില്പിയുടെ നിര്‍ദേശം സിപിഐ അംഗീകരിക്കും. എം.എന്നിന്‍റെ മുഖത്തിന്‍റെ സാമ്ം നല്‍കിയാല്‍ തിരുവനന്തപുരം 

നഗരത്തില്‍ എവിയെങ്കിലും സ്ഥലം കണ്ടെത്തി പ്രതിമ സ്ഥാപിക്കും.  മുഖസാദൃശ്യത്തെപ്പറ്റിയുള്ള ആക്ഷേപം ശില്പിക്കല്ല മറിച്ച് അത് തിരിച്ചറിയാന്‍ കഴിയാതിരുന്ന നേതാക്കന്‍മാര്‍ക്കാണെന്നാണ് പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനം 

ENGLISH SUMMARY:

M.N. Govindan Nair statue controversy