തിരുവനന്തപുരം നെയ്യാറ്റിന്‍കര കീഴ്കൊല്ലയില് വെള്ളം കിട്ടാതെ നൂറു ഹെക്ടറിലെ കൃഷി നശിക്കുന്നു. കഴിഞ്ഞ 20 ദിവസമായി നെയ്യാര്‍ഡാമിലെ ഇടതുകര കനാലില്‍ വെള്ളം അടച്ചതോടെയാണ് 150 ഓളം വരുന്ന കര്‍ഷകര്‍ ദുരിതത്തിലായത്.
കനാലില്‍ വെള്ളമില്ലാതായതോടെയാണ് കര്‍ഷകര്‍ ദുരിതത്തിലായത്. കര്‍ഷകരെ സഹായിക്കാന്‍ നേരത്തെ വെള്ളം കൊണ്ടു വരുന്നതിനു സംവിധാനമുണ്ടായിരുന്നു. വെള്ളം കിട്ടാത്തതോടെ പകുതി വിളവായ ഏത്തവാഴയടക്കം ഒടിഞ്ഞു വീഴുന്നു. ഇടവിളയായി കൃഷി ചെയ്ത വെള്ളരിയും പയറുമെല്ലാം നശിച്ചു. കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ് ഇതോടെ പെരുവഴിയിലായത്.
നാട്ടില്‍ കൃഷി പ്രൊഹല്സാഹിപ്പിക്കാനുള്ള കൃഷി വകുപ്പിലെ ഉദ്യോഗസ്ഥരും കണ്ട ഭാവം നടിക്കുന്നില്ല. പാറശാല ജലസേചന വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും അവരും കൈമലര്‍ത്തുന്നു. രണ്ടു ദിവസം കൂടി ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഇക്കാണുന്ന കൃഷി അപ്പാടെ നശിക്കുന്ന അവസ്ഥയുണ്ടാകും