തിരുവനന്തപുരം ആക്കുളത്ത് സ്ഥാപിച്ച ചില്ലുപാലത്തില്‍ അധിക സുരക്ഷ ക്രമീകരണങ്ങള്‍ക്ക് നിര്‍ദേശം. ചില്ല് പാളികള്‍ കൂട്ടിയോജിപ്പിക്കുന്നിടത്ത് ബീഡിങ്ങുകള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് എന്‍.ഐ.ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ പാനല്‍ നിര്‍ദേശം നല്‍കി. രണ്ട് മാസത്തിനകം ബീഡിങ് സ്ഥാപിച്ച് പാലം തുറന്നുകൊടുക്കുമെന്ന് നിര്‍മാതാക്കളായ വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് സൊസൈറ്റി അറിയിച്ചു.
ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ ഒരു വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയായ ചില്ല് പാലം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും മുമ്പ് അധിക സുരക്ഷ ക്രമീകരണങ്ങള്‍ വേണമെന്നാണ് കോഴിക്കോട് എന്‍.ഐ.ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ പാനലിന്‍റെ നിര്‍ദേശം. അതായത് ചില്ല് പാളികള്‍ ഇളക്കി മാറ്റി അധികസുരക്ഷയ്ക്കായി ബീഡിങ് വച്ച് പുന:സ്ഥാപിക്കണം. വട്ടിയൂര്‍കാവ് എം.എല്‍.എ വി.കെ പ്രശാന്ത് ഡയറക്ടറായ വട്ടിയൂര്‍കാവ് യൂത്ത് ബ്രിഗേഡ് ആണ് പാലം നിര്‍മിച്ചത്. വര്‍ക്കല ഫ്ലോട്ടിങ് ബ്രിഡ് തകര്‍ന്നതോടെയാണ് ഉദ്ഘാടനം ചെയ്യാനിരുന്ന ചില്ല് പാലത്തിന് കൂടുതല്‍ സുരക്ഷാ പരിശോധന നടത്താന്‍ തീരുമാനിച്ചത്. പിന്നാലെ ഗ്ലാസ് പാനലുകളില്‍ പൊട്ടലുണ്ടായി. ഇതോടയാണ് വിദഗ്ദ പാനലിനെ സുരക്ഷ പരിശോധനയ്ക്ക് നിയോഗിച്ചത്. പാലത്തിന്‍റെ നിലവിലെ ഘടനയിലോ ഗ്ലാസ് പാനലുകളുടെ ഗുണമേന്മയിലോ പ്രശ്നങ്ങളുള്ളതായി വിദഗ്ദ പാനല്‍ പറഞ്ഞിട്ടില്ലെന്ന് സംഘടന പ്രതിനിധികള്‍ അവകാശപ്പെട്ടു.
1.2 കോടി രൂപയാണ് നിലവില്‍ പാലം നിര്‍മിക്കാന്‍ സൊസൈറ്റി ചിലവട്ടിത്. അധിക ബീഡിങ്ങിനായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവരും.