psc

വകുപ്പുതല സ്ഥാനക്കയറ്റ പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയതിലെ അന്വേഷണ കമ്മിഷന്റെ കാര്യത്തിൽ തീരുമാനം ഇന്ന്. ബോർഡ്‌ യോഗമായിരിക്കും തീരുമാനമെടുക്കുക.  കഴിഞ്ഞ ദിവസമാണ് സർവേയർ വകുപ്പിലെ സ്ഥാനക്കയറ്റ പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരം നൽകിയത്. 

ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയത് പി എസ്‌സിക്ക് തന്നെ നാണക്കേടായിരുന്നു. മത്സരപരീക്ഷകളുടെ ഗൗരവം തന്നെ ഇല്ലാതാക്കുന്നതാണ് പരക്കെ വിമർശനം മുയർന്നു.അതിനുശേഷം ഇന്നാണ് ബോർഡ്‌ യോഗം ചേരുന്നത്.  കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടികളിലേക്ക് പോകുക. മത്സര പരീക്ഷയുടെ ഗൗരവം കണക്കിലെടുക്കാതെയുള്ള നിലപാടുകളാണ് ഇത്തരം അബദ്ധങ്ങളിലേക്ക് കൊണ്ട് എത്തിച്ച എന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പറും ഉത്തരസൂചികയും മാറിപ്പോയത്. എത്രയും വേഗം റിപ്പോർട്ട്‌ സമർപ്പിക്കണമെന്ന് കമ്മിഷനോട് ആവശ്യപ്പെടും. അതിനുശേഷം ആയിരിക്കും നടപടികളിലേക്ക് കടക്കുക. സർവ്വേ വകുപ്പിലെ സൂപ്രണ്ട് തസ്തികയിലേക്ക് നടന്ന സ്ഥാനക്കയറ്റ പരീക്ഷയിലാണ് ഉത്തരസൂചിക നൽകിയത്. തുടർന്ന് പരീക്ഷ റദ്ദാക്കുകയും തുടർ പരീക്ഷ ഉടൻ നടത്തിയിരിക്കുമെന്നാണ് സൂചന. പിഎസ്‌സിയുടെ റീജണൽ കേന്ദ്രങ്ങളിൽ വച്ചാണ് പരീക്ഷ നടത്തിയത്.

ENGLISH SUMMARY:

A crucial decision is expected today regarding the investigation into the error where answer keys were distributed instead of question papers during the promotion exam in the Surveyor department. The final call will be taken at the board meeting scheduled for the day.