കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമസഭയില്‍ നടത്തിയ പ്രമേയ ചര്‍ച്ചയെ എതിര്‍ത്ത് കെ.എം മാണി. കേരളത്തിന് ബാധകമാകാത്ത കാര്യം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് കെ.എം മാണി ചോദിച്ചു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ചചെയ്യുന്നത് ഉചിതമാണോയെന്ന് സര്‍ക്കാര്‍ ആലോചിക്കണം. എന്നാല്‍ മാംസാഹാരം കഴിക്കുന്നവരെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്‍റേതെന്നതില്‍ തര്‍ക്കമില്ല.നടപടി ഭരണഘടനാ വിരുദ്ധംമാണെന്നും മാണി നിയമസഭയില്‍ പറഞ്ഞു.

Advertisement