നവരാത്രി ആഘോഷങ്ങളുടെ പേരില്‍ ഇറച്ചിക്കടകള്‍ അടപ്പിച്ച് ശിവസേനയുടെ അഴിഞ്ഞാട്ടം. ഹരിയാനയിലെ ഗുരുഗ്രാമിലാണ് നൂറുകണക്കിന് ശിവസേന പ്രവര്‍ത്തകർ ബലമായി കടകള്‍ അടപ്പിച്ചത്. ചിലര്‍ എതിര്‍ക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. നവരാത്രി ആഘോഷങ്ങള്‍ തീരുന്നതുവരെ കടകള്‍ തുറക്കാന്‍ പാടില്ലെന്ന നോട്ടീസും ശിവസേന ഇറക്കി.

Advertisement