പാലോട് മൈലമ്മൂട് വനമേഖലയില്‍ അക്കേഷ്യതൈകള്‍ നടുന്നത് നിര്‍ത്തിവെയ്ക്കാന്‍ വനംവകുപ്പിന്റെ നിര്‍ദേശം. സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നട്ട അക്കേഷ്യച്ചെടികള്‍ സമരക്കാര്‍ പിഴുതെറിഞ്ഞിരുന്നു. തൈകള്‍ നടുന്നത് നിര്‍ത്തിവെയ്ക്കുമെന്ന് MLA അറിയിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്ന് പേപ്പാറ സംഭരണിയുടെ വൃഷ്ടി പ്രദേശത്താണ് വനംവകുപ്പ് വ്യാപകമായി അക്കേഷ്യ നട്ടിരുന്നു.

Advertisement