ജുനൈദിന്റെ കൊലപാതകം ബീഫിന്‍റെ പേരിലായിരുന്നില്ലെന്ന് ഹരിയാന പൊലീസ്. ട്രെയിനില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഫരീദാബാദ് റയില്‍വെ എസ്.പി കമല്‍ദീപ് പറഞ്ഞു. കേസിലെ പ്രധാനപ്രതി നരേഷ് നാഥിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പൊലീസ് സൂപ്രണ്ട് പുറത്തുവിട്ടത്.
ജുനൈദിനെ കുത്തിയത് പ്രതി പൊലീസിനോട് സമ്മതിച്ചു. എന്നാല്‍, കുത്തേറ്റ് കിടന്ന പതിനാറുകാരനെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറാകാത്തതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം, പ്രതിയായ നരേഷ് നാഥിന് വധശിക്ഷ നല്‍കണമെന്ന് ജുനൈദിന്‍റെ അച്ഛന്‍ ജലാലുദ്ദിന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം ഇരുപത്തിരണ്ടിനാണ് മധുര ഗാസിയാബാദ് ട്രെയിനില്‍ ജുനൈദും സഹോദരന്മാരും അതിക്രമത്തിനിരയായത്.