മഹാരാഷ്ട്രയിലെ ഫാല്‍ക്കറില്‍ വെള്ളപ്പൊക്കത്തില്‍ മലയാളി മുങ്ങിമരിച്ചു. നേമം സ്വദേശി രാജേഷ് സുഹ്ബ്രഹ്‌മണ്യം ആണ് മരിച്ചത്.
അതേസമയം, തുടർച്ചയായുള്ള മഴയ്ക്ക് ശമനമായതോടെ മുംബൈയിൽ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങി. ലോക്കൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. അതേസമയം, മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിക്കുന്ന ഹാർബർ ലൈനിൽ സിഗ്നൽ തകരാറിലയാതും പാളത്തിലെ കേടുപാടുകളും മൂലം സർവീസുകൾ അനിശ്ചിതമായി വൈകുകയാണ്. ദീർഘദൂര സർവീസുകളെയും മഴ ബാധിച്ചു. കനത്ത മഴമൂലം മുടങ്ങിയ റോഡ് ഗതാഗതവും വ്യോമഗതാഗതവും സാധാരണ നിലയിലായി. കനത്ത മഴക്ക് സാധ്യതയില്ലെങ്കിലും ശക്തമായ വേലിയേറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു. മഴക്കെടുതികളില്‍ ഇതുവരെ ആറുപേര്‍ മരിച്ചു