ചൈനീസ് ഫോണുകള്‍ ഇന്ത്യയില്‍ നിരോധിക്കുമെന്ന വ്യാജവാര്‍ത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനികള്‍. ഉപഭോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ക്കും നോട്ടീസയച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും വാര്‍ത്ത വന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്ത്യയില്‍ പ്ലാന്റുകള്‍ തുടങ്ങിയ കമ്പനികളും വ്യാജപ്രചരണത്തിന് ഇരയായിരുന്നു. മിക്ക കമ്പനികളും സുരക്ഷാക്രമീകരണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന് വിശദീകരണം നല്‍കിയിട്ടുണ്ട്.