കേരളത്തില്‍ ഫോര്‍ ജി സേവനം എപ്പോള്‍ ലഭിക്കുമെന്ന ബിഎസ്എൻഎൽ ഉപയോക്താക്കളുടെ ഏറെ നാളത്തെ ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഫോര്‍ ജി സേവനം നല്‍കുമെന്ന് ബിഎസ്എൻഎൽ സി.എം.ഡി അനുപം ശ്രീവാസ്തവ മനോരമ ന്യൂസിനോട് പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ സേവനം മെച്ചപ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കിയതായും അനുപം ശ്രീവാസ്തവ വ്യക്തമാക്കി.
ഒച്ചിഴയും വേഗത്തിലുള്ള നെറ്റ്്്വര്‍ക്കെന്ന പതിവുപരാതി ഇല്ലാതാക്കാന്‍ ബിഎസ്എൻഎൽ അവസാന അടവുമായെത്തുന്നു. ഡിസംബര്‍ അവസാനത്തോടെ 4ജി സേവനം കേരളത്തില്‍ ലഭ്യമാകുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവയുടെ ഉറപ്പ്. രാജ്യത്ത് ലാഭത്തോടെ പ്രവര്‍ത്തിക്കുന്ന മൂന്ന് സര്‍ക്കിളുകളില്‍ ഒന്നായ കേരളത്തിന് പ്രത്യേകപരിഗണനയുമുണ്ടാകും.
റിലയന്‍സ് ജിയോക്ക് മാത്രമുള്ള വോയ്സ് ഓവര്‍ എൽ.ടി.ഇ സാങ്കേതിക വിദ്യയും ഫോര്‍ജിയോടൊപ്പം ലഭ്യമാകും. കോളുകള്‍ പോലും ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ വഴിയായതിനാല്‍ നിരക്കുകള്‍ കുറയുമെന്നും ബിഎസ്എൻഎൽ വ്യക്തമാക്കുന്നു. സ്പെക്ട്രം ലഭ്യമാകുന്നതിലെ പരിമിതിയാണ് ഫോര്‍ജി സേവനം താമസിക്കാന്‍ കാരണമായത്. അതേസമയം, ഉപഭോക്താക്കളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുമെന്നും ബിഎസ്എൻഎൽ ഉറപ്പുതരുന്നു.
2020ഓടെ 5ജി സേവനം ഇന്ത്യയില്‍ ലഭ്യമാക്കുകയെന്നാണ് ലക്ഷ്യം. അതിനായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഡല്‍ഹിയില്‍ നടന്ന രാജ്യത്തെ ആദ്യ മൊബൈല്‍ കോണ്‍ഗ്രസ് സമ്മേളനത്തിനിടെ അനുപം ശ്രീവാസ്തവ അറിയിച്ചു.