സൈന നെഹ്‌വാള്‍ ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റനിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യറൗണ്ടില്‍ തായ്‌ലന്‍ഡിന്റെ ചോ-ചു വോങ്ങിനെയാണ് സൈന തോല്‍പ്പിച്ചത്. സ്കോര്‍ 21-17, 21-19. സ്പെയിനിന്റെ ഒളിംപിക് ചാംപ്യന്‍ കരോലിന മാരിനാണ് അടുത്തറൗണ്ടില്‍ സൈനയുടെ എതിരാളി.
കൊറിയ ഓപ്പണ്‍ വിജയിച്ചെത്തിയ പി.വി.സിന്ധു ജപ്പാന്റെ മിനാട്സു മിതാനിയെ നേരിടുകയാണ്. ആദ്യഗെയിം 12-21ന് നഷ്ടമായെങ്കിലും രണ്ടാം ഗെയിം 21-15ന് സിന്ധു സ്വന്തമാക്കി. പുരുഷ സിംഗിള്‍സില്‍ കെ.ശ്രീകാന്തും എച്ച്.എസ്‍.പ്രണോയും സമീര്‍ വര്‍മയും രണ്ടാം റൗണ്ടിലെത്തി. ഡാനിഷ് താരം ആന്‍ഡോണ്‍സനെയാണ് മലയാളിതാരം പ്രണോയ് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയത്. അതേസമയം സായ് പ്രണീതും സൗരഭ് വര്‍മയും ആദ്യറൗണ്ടില്‍ പുറത്തായി.