ജപ്പാന് ഓപ്പണ്‍ സൂപ്പര്‍ സീരീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്കി പി.വി.സിന്ധുവും സൈന നെഹ്വാളും രണ്ടാം റൗണ്ടില്‍ പുറത്തായി. സിന്ധുവിനെ ലോക ചാംപ്യന്‍ നൊസോമി ഒക്കുഹാരയും സൈനയെ സ്പെയിനിന്റെ ഒളിംപിക് ചാംപ്യന്‍ കരോലിന മാരിനുമാണ് തോല്‍പ്പിച്ചത്. കാര്യമായി പൊരുതി നോക്കുക പോലും ചെയ്യാതെയാണ് ഇരുവരും കീഴടങ്ങിയത്. ഒക്കുഹാര സിന്ധുവിനെ 21-18, 21-8 എന്ന സ്കോറിന് തകര്‍ത്തപ്പോള്‍, 21-16, 21-13 എന്ന സ്കോറിനായിരുന്നു സൈനയുടെ തോല്‍വി. അതേസമയം പുരുഷ സിംഗിള്‍സില്‍ കെ.ശ്രീകാന്തും എച്ച്. എസ്. പ്രണോയും ക്വാർട്ടർ ഫൈനലിൽ കടന്നു. ചൈനീസ് തായ്- പേയുടെ സു-യെനിനെ 21-16, 23-21 എന്ന സ്കോറിന് തോൽപ്പിച്ചാണ് മലയാളിയായ പ്രണോയ് ക്വാര്‍ട്ടറിലെത്തിയത്. ഹോങ്കോങ് താരം ഹു യുനിനെ 21-12, 21-11 എന്ന സ്കോറിനാണ് കെ.ശ്രീകാന്ത് തോല്‍പ്പിച്ചത്.
Advertisement