ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ നിന്നു തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിെയ ഏറ്റുമുട്ടലിലൂടെ പൊലീസ് മോചിപ്പിച്ചു. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിയും ഐപിസി ശുശ്രൂഷകനുമായ പാസ്റ്റര്‍ സേവ്യര്‍ മാത്യുവിന്റെ മകന്‍ അഭിേഷക് സേവ്യറിനെ വെള്ളിയാഴ്ച കോളജില്‍ നിന്ന് മടങ്ങുംവഴിയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 75 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് പൊലീസ് സംഘത്തിനടുത്തെത്തിയത്. ഹരിയാന ജജ്ജറിലെ ബെരഹി ഗ്രാമത്തില്‍ നിന്നാണ് യുവാവിനെ മോചിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് ഗുരുതരമായി പരുക്കേറ്റു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.

Advertisement