ഹരിയാനയിലെ ഗുരുഗ്രാമില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട റയാന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ നീര്‍ജ ഭദ്രയെ സ്കൂള്‍ അധികൃതര്‍ തിരിച്ചെടുത്തു. ഗുരുഗ്രാം സെക്ടര്‍ നാല്‍പ്പതില്‍ റയാന്‍ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു സ്കൂളില്‍ അധ്യാപികയായിട്ടാണ് നീര്‍ജയെ നിയമിച്ചത്. അതേസമയം, കുറ്റവിമുക്തയാക്കാത്തിടത്തോളം കാലം നടപടി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.കഴിഞ്ഞ ഇരുപത് വര്‍ഷമായി റയാന്‍ സ്കൂളില്‍ അധ്യാപികയാണ് നീര്‍ ഭദ്ര.

Advertisement