നരേന്ദ്രമോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളോടുള്ള വിമര്‍ശനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. സാന്പത്തിക മാന്ദ്യത്തിന് മുന്‍ സര്‍ക്കാരുകളെ പഴിച്ചിട്ട് കാര്യമില്ലെന്നും മുന്‍ ധനകാര്യമന്ത്രികൂടിയായ യശ്വന്ത് സിന്‍ഹ തുറന്നടിച്ചു. നോട്ടുനിരോധനമെന്ന സാന്പത്തിക ദുരന്തത്തിന് തൊട്ടുപിന്നാലെ ചരക്കുസേവന നികുതി ഏര്‍പ്പെടുത്തിയത് സാധരണക്കാര്‍ക്ക് ഇരട്ടപ്രഹരമായി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ പരാജയമാൡണെന്നും യശ്വന്ത് സിന്‍ഹ വിമര്‍ശിച്ചു. ഒരു പ്രമുഖ ദേശീയദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലൂടെ കഴിഞ്ഞ ദിവസമാണ് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ചത്. പുറത്തുവന്ന കണക്കുകളേക്കാള്‍ ഭയാനകമായ താഴ്ചയിലാണ് യഥാര്‍ഥ ജി.ഡി.പി വളര്‍ച്ചാനിരക്കെന്നും യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടിരുന്നു.
·