സി.പി എമ്മിനും കേരള സര്ക്കാരുമെതിരായ ബി.ജെ.പി - ആര് എസ് എഎസ് പ്രചാരണത്തിനെതിരെ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച് നടത്തി.അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിറ്റ്ലറുടെ നയങ്ങളും ആശയങ്ങളുമാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് സീതാറാം യച്ചൂരി പറഞ്ഞു. കേരളത്തില്‍ കലാപത്തിനുള്ള ആഹ്വാനമാണ് ബി.ജെ.പി നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു. സി.പി.എം പ്രവര്‍ത്തകരുടെ കണ്ണ് പോയിട്ട് പുരികത്തില്‍ തൊടാന്‍ പോലുമാവില്ലന്നും കോടിയേരി പറഞ്ഞു.
കേരളത്തിനും സിപിഎമ്മിനുമെതിരെ ബിജെപിയും ആര് എസ് എസ് സും തുടര്‍ച്ചയായി നുണപ്രചാരണം നടത്തുന്നതിനെതിരെയാണ് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച് നടത്തി സി പി എം പ്രതിഷേധം പ്രകടിപ്പിച്ചത്. വിപി ഹൗസില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചിന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നേതൃത്വം നല്കി. പ്രതിഷേധത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബിജെപി ഓഫീസിന് മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ആരോഗ്യരംഗത്തായാലും വിദ്യാഭ്യാസ മേഖലയിലായാലും കേരളം ഇത്രയധികം മുന്നേറിയത് ബിജെപി കേരളം ഭരിക്കാത്തതുകൊണ്ടാണെന്ന് സിപിഎം ജഃറല് സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.കേരളത്തില്‍ സി.പി.എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി അക്രമങ്ങള്‍ നടത്തുന്നത് BJP യും RSS ഉം ആണ്. നുണപ്രചാരണങ്ങള്‍ കൊണ്ട് സി പി എമ്മിന്റ ചെങ്കൊടി പിഴുതെറിയാനാകില്ലെന്നും യെച്ചൂരി പറഞ്ഞു
കുമ്മനം രാജശേഖരന്റെ ജനരക്ഷായാത്ര വന്‍ പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരുടെ കണ്ണ് പോയിട്ട് പുരികത്തില്‍ തൊടാനന് പോലുമാവില്ല. യാത്രയില്‍ ഉയര്‍ത്തിയ അപവാദങ്ങള്‍ പിന് വലിച്ച് മാപ്പ് പറയണമെന്നും കൊടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. ആര്.എസ്.എസ് , ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണുരുട്ടിയാല്‍ കണ്ണു ചൂഴ്ന്നെടുക്കുമെന്ന ദേശിയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ പ്രസ്താവന അക്രമം തുടര്‍ന്നാല്‍ ഉണ്ടാകുന്ന സാഹചര്യത്തെക്കുറിച്ചായിരിക്കാമെന്ന് കുമ്മനം തിരുവനന്തപുരം മണ്ണന്തലയില്‍ പറഞ്ഞു .