സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയും തമ്മിലുള്ള വാക് പോര് തുടരുന്നു. ജനങ്ങളുടെ വോട്ട് നേടി തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ കഴിയാത്തവര്‍ക്ക് അവരുടെ പ്രയാസങ്ങള്‍ മനസിലാക്കാന്‍ കഴിയില്ലെന്ന് ജയ്റ്റ്ലിയെ പരിഹസിച്ച് യശ്വന്ത് സിന്‍ഹ പറഞ്ഞു. താന്‍ കഴിവുകെട്ടവനായിരുന്നെങ്കില് വിദേശകാര്യമന്ത്രിയായതെങ്ങിനെയെന്നും സിന്‍ഹ ചോദിച്ചു. എണ്‍പതാം വയസിലെ തൊഴിലന്വേഷകന് എന്നാണ് അരുണ്‍ ജയ്റ്റ്ലി സിന്‍ഹയെ പരിഹസിച്ചിരുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെയും അരുണ്‍ ജയ്റ്റ്ലിയെയും സിന്‍ഹ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Advertisement