രാജ്യാന്തര വിമാനസര്‍വീസുകള്‍ കുര്‍ദ് മേഖലയിലുള്ള വിമാനത്താവളങ്ങളിലേക്ക് പ്രവേശിയ്ക്കുന്നത് ഇറാഖ് തടഞ്ഞു. ഇറാഖില്‍ നിന്ന് വേര്‍പിരിയുന്നതിനായുള്ള വോട്ടെടുപ്പ് നടന്ന സാഹചര്യത്തിലാണ് ബാഗ്ദാദ് പുതിയ തീരുമാനമെടുത്തത്. നിയമം നടപ്പിലായതോടെ എര്‍ബില്‍ ,സുലൈമാനിയ്യ പ്രദേശങ്ങളിലേയ്ക്ക് രാജ്യാന്തര സര്‍വീസുകള്‍ ഉണ്ടാകില്ല. എന്നാല്‍ പ്രാദേശിക സര്‍വീസുകള്‍ക്ക് വിലക്കില്ല. നാന്നൂറില്‍ പരം കുര്‍ദിഷ് യാത്രാ കമ്പനികളെയാണ് വിലക്ക് നേരിട്ട് ബാധിയ്ക്കുക.
Advertisement